Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala
HomeKeralaAKG സെൻ്ററിന് സമീപത്തെ വീടിന് തീപിടിച്ചു: നിരവധി സാധനങ്ങൾ കത്തിനശിച്ചു |...

AKG സെൻ്ററിന് സമീപത്തെ വീടിന് തീപിടിച്ചു: നിരവധി സാധനങ്ങൾ കത്തിനശിച്ചു | Fire

തിരുവനന്തപുരം: കുന്നുകുഴിയിലെ എകെജി സെന്ററിന് സമീപത്തുള്ള സരോജിനി വിലാസം എന്ന വീട്ടിൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. ക്രിസ്തുദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ രണ്ട് മുറികളിലാണ് തീ പടർന്നത്.(A house near the AKG Center caught fire)

ഏകദേശം 60,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാഥമിക വിലയിരുത്തലിൽ ഫയർഫോഴ്‌സ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി.

മുറിയിലെ തുണികളിൽ പിടിച്ച തീ അതിവേഗം മേൽക്കൂരയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, വാഷിങ് മെഷീൻ, വസ്ത്രങ്ങൾ, തടി ഉൽപ്പന്നങ്ങൾ എന്നിവ കത്തിയമർന്നു. ഫയർഫോഴ്‌സ്എത്തിയാണ് തീയണച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala