ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കവേ അതേ ബസിടിച്ച് ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം | Bus Accident

ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കവേ അതേ ബസിടിച്ച് ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം | Bus Accident

Published on

പാലക്കാട്: റോഡ് മുറിച്ചുകടക്കവേ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ഒന്നാംക്ലാസുകാരി മരിച്ചു (Bus Accident). ആലത്തൂർ എരിമയൂർ ചുള്ളിമട കൃഷ്ണദാസിന്‍റെയും രജിതയുടേയും ഏക മകൾ തൃതീയ എന്ന ആറ് വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എരിമയൂർ സെന്‍റ് തോമസ് മിഷൻ എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ തൃതീയ ബസിൽ നിന്നിറങ്ങി മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇതേ ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആലത്തൂർ ആശുപത്രിയിലും , ഇവിടെ നിന്നും പാലക്കാടും പിന്നീട് കോയമ്പത്തൂരിലെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

Times Kerala
timeskerala.com