ആലപ്പുഴ : കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പോയ 13 വയസ്സുകാരിയെ സ്കൂട്ടറിൽ എത്തി കടന്ന് പിടിച്ച പ്രതിയെ പിടികൂടി പോലീസ്.എറണാകുളം നോർത്ത് ചെല്ലാനം അരയാലുങ്കൽ വീട്ടിൽ സാബു (42) ആണ് അറസ്റ്റിലായത്.
കടയിലേക്ക് സാധനങ്ങൾ കൊടുക്കാനെന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ പ്രതി, കുട്ടിയുടെ അടുത്തെത്തി ഒരു മരപ്പണിക്കാരന്റെ വിലാസം ചോദിക്കുന്നതിന്റെ മറവിൽ ലൈംഗിക അതിക്രമം നടത്തുകയും പിന്നീട് കടന്നുകളയുകയുമായിരുന്നു.
കുത്തിയതോട് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.