കോഴിക്കോട് : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ പീഡിപ്പിച്ച കര്‍ണാടക സ്വദേശി അറസ്റ്റിൽ. മുഹമ്മദ് സഹീര്‍ യൂസഫ് ആണ് കോഴിക്കോട് കൊയിലാണ്ടി പൊലീസ് പിടികൂടിയത്.
സ്‌നാപ് ചാറ്റ് എന്ന സമൂഹമാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് സഹീറിനെ റിമാൻഡ് ചെയ്തു.