Times Kerala

 ഓണാഘോഷം: കലാപരിപാടികളിൽ പങ്കെടുക്കാൻ അപേക്ഷിക്കാം

 
 ഓണാഘോഷം: കലാപരിപാടികളിൽ പങ്കെടുക്കാൻ അപേക്ഷിക്കാം
 തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 6 മുതൽ 12 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന  ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ വേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാരിൽ നിന്നും കലാ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ  ആഗസ്റ്റ് 7 വൈകുന്നേരം 5 മണിയ്ക്ക്  മുമ്പായി ജനറൽ കൺവീനർ, ഓണാഘോഷം 2022 വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ  , തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ജനറൽ കൺവീനർ അറിയിച്ചു.

ഫോൺ : 0471-2560426

Related Topics

Share this story