
തിരുവനന്തപുരം: വീടിനുള്ളിൽ വയോധികയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം.(80-year-old woman was found burnt)
80 വയസുകാരിയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരിച്ചത് നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയാണ്.
നാട്ടുകാർ പറയുന്നത് മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.