മലപ്പുറം: കോട്ടക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്ത് കയറിയാണ് കടിച്ചത്.(8-year-old seriously injured in stray dog attack in Malappuram)
വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിനാണ് (8 വയസ്സ്) നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വീടിനുള്ളിൽ കയറി ആക്രമണം നടത്തിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.