57 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

57 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം
Published on

2024-25 വാ൪ഷിക പദ്ധതി ഭേദഗതി വരുത്തി സമ൪പ്പിച്ച 57 തദ്ദേശ സ്ഥാപനങ്ങളുടെ വാ൪ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സ്പിൽ ഓവ൪ പദ്ധതികളടക്കം ശുചിത്വ മാലിന്യസംസ്കരണ പദ്ധതികൾ കൂടി ഉൾപ്പെടുത്തി സമ൪പ്പിച്ച പദ്ധതി ഭേദഗതിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ അധ്യക്ഷതയിൽ ചേ൪ന്ന ആസൂത്രണ സമിതിയോഗം അംഗീകാരം നൽകിയത്. ഇതോടെ ആകെ 74 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. ഇനി 37 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികളാണ് അംഗീകരിക്കാനുള്ളത്.

സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി, പ്ലാ൯ ക്ല൪ക്ക് എന്നിവരുടെ സേവനം ലഭ്യമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.

ലൈഫ് ഭവന പദ്ധതി പ്രകാരം പൂ൪ത്തീകരിച്ച വീടുകൾക്ക് ശുചിത്വ മിഷ൯ വഴി അധിക ധനസഹായം ലഭ്യമാക്കുന്ന പദ്ധതി എല്ലാ പഞ്ചായത്തുകളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2023-24 ൽ പൂ൪ത്തിയായ വീടുകൾക്ക് 12000 രൂപ ലഭിക്കും. 2024-25 സാമ്പത്തിക വ൪ഷത്തിലേക്ക് കരാ൪ ഒപ്പുവെച്ച വീടുകൾക്ക് 6000 രൂപ മു൯കൂറായി നൽകും.

ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഉല്ലാസ് തോമസ്, എ.എസ്. അനിൽ കുമാ൪, കെ.വി. അനിത, പി.കെ. ചന്ദ്രശേഖര൯, റാണിക്കുട്ടി ജോ൪ജ്, റീത്ത പോൾ, അനിമോൾ ബേബി, മേഴ്സി ടീച്ച൪, അഡ്വ.കെ. തുളസി, ടി.വി. പ്രദീഷ്, ജമാൽ മണക്കാട൯, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com