തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് 3 ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി | 3 gray langurs have escaped from Thiruvananthapuram zoo

ചാടിപ്പോയത് 3 പെൺകുരങ്ങുകളാണ്. 
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് 3 ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി | 3 gray langurs have escaped from Thiruvananthapuram zoo
Published on

തിരുവനന്തപുരം: മൂന്ന് ഹനുമാൻ കുരങ്ങുകൾ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയി. ഇവയെ കാണാതായത് തിങ്കളാഴ്ച്ച രാവിലെ മുതലാണ്. (3 gray langurs have escaped from Thiruvananthapuram zoo)

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോകുന്നത് ഇത് രണ്ടാം തവണയാണ്. കൂട്ടിലുണ്ടായിരുന്നത് 4 കുരങ്ങുകളാണ്. ചാടിപ്പോയത് 3 പെൺകുരങ്ങുകളാണ്.

തുറന്ന കൂടിൻ്റെ കിടങ്ങ് ഇവർ ചാടികടക്കുകയും, മൃഗശാല വളപ്പിലെ മരങ്ങളിൽ കയറുകയുമായിരുന്നു. ഒരു ആൺ കുരങ്ങ് മാത്രമാണ് നിലവിൽ കൂട്ടിലുള്ളത്.

കാണാതായവയെ ഉടൻ തന്നെ പിടികൂടുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com