പാലക്കാട് : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയ കേസിൽ 21-കാരന് 60 വ൪ഷം കഠിനതടവ് വിധിച്ചു. എടത്തനാട്ടുകര വടമ്മണ്ണപുറം സ്വദേശി മുഹമ്മദ് അജാസിനെയാണ് കോടതി ശിക്ഷിച്ചത്.
പാലക്കാട് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെതാണ് വിധി. 60 വ൪ഷത്തെ കഠിന തടവിനൊപ്പം 20,000 രൂപ പിഴയും പ്രതി ഒടുക്കണം. പിഴ തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽക്കണം.
2021 ൽ പെൺകുട്ടി മണ്ണാ൪ക്കാട് പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 24 രേഖകൾ ഹാജരാക്കിയ കേസിൽ 15 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്.