തിരുവനന്തപുരം : പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ അറസ്റ്റിൽ.കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്സ് സ്ഥാപനത്തിലെ ബാഡ്മിൻ്റൺ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്സൺ (21) ആണ് കഴക്കൂട്ടം പൊലീസിൻ്റെ പിടിയിലായത്.
പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ ബാഡ്മിൻ്റൺ പരിശീലനത്തിനിടെയാണ് ജാക്സൺ പരിചയപ്പെട്ടത്. രണ്ടു മാസത്തെ പരിചയം മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. വിവരം അറിഞ്ഞ രക്ഷകർത്താക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.