എറണാകുളം : എറണാകുളം പെരുമ്പാവൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ.പെൺകുട്ടിയുടെ മാതാവിന്റെ ആൺ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അമീറുൽ ഇസ്ലാം ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഗസ്ത് 23നായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മാതാവ് നാട്ടില്‍ പോയിരുന്ന സമയത്തായിരുന്നു പീഡനം. പല ദിവസങ്ങളിലായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. പെരുമ്പാവൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.