
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന കഴിഞ്ഞ ദിവസം കാണാതായ അതിഥി തൊഴിലാളിയുടെ മകള്‍ 13 കാരിയായ തസ്മിദ് തംസും കന്യാകുമാരിയുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ തേടി കേരള പോലീസ് കന്യാകുമാരിയിലെത്തി. കന്യാകുമാരിയിലെത്തിയ പോലീസ് സംഘം തെരച്ചില്‍ ആരംഭിച്ചു.കന്യാകുമാരി റെയിൽവെ സ്റ്റേഷനിലും പരിസരത്തും പരിശോധന നടത്തുന്നു. ചൊവ്വാഴ്ച വൈകുന്നേരം കുട്ടി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ചു. കുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവർ കണ്ടതായി സൂചന.