രാജ്യത്ത് പ്രതിവർഷം 15 ലക്ഷം പേർക്ക് സ്‌ട്രോക്ക് പിടിപെടുന്നു, ചികിത്സക്കെത്തുന്നത് നാലിൽ ഒരാൾ മാത്രം ; റിപ്പോർട്ട് | Stroke statistics India

രാജ്യത്ത് പ്രതിവർഷം 15 ലക്ഷം പേർക്ക് സ്‌ട്രോക്ക് പിടിപെടുന്നു, ചികിത്സക്കെത്തുന്നത് നാലിൽ ഒരാൾ മാത്രം ; റിപ്പോർട്ട് | Stroke statistics India
Published on

രാജ്യത്ത് പ്രതിവർഷം 15 ലക്ഷം പേർ സ്‌ട്രോക്ക് പിടിപെടുന്നുണ്ടെന്നും, എന്നാൽ ഇന്ത്യക്കാരിൽ നാലിൽ ഒരാൾ മാത്രമാണ് സ്‌ട്രോക്ക് ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നതെന്നും പഠന റിപ്പോർട്ട് (Stroke statistics India). ചിക്കാഗോയിലെ അസെൻഷൻ ഹെൽത്ത് സെൻ്ററിലെയും എയിംസ് ഹൈദരാബാദിലെയും ഫിസിഷ്യൻ അരുൺ മിത്രയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇൻ്റർനാഷണൽ ജേണൽ ഓഫ് സ്ട്രോക്കിൽ (ഐജെഎസ്) പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട് പ്രകാരം , ഇന്ത്യയിൽ പ്രതിവർഷം 15 ലക്ഷം പേർ പക്ഷാഘാതം അനുഭവിക്കുന്നു. ഈ കേസുകളിൽ 85 മുതൽ 90 ശതമാനം വരെ തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് മൂലമാണ്. ഇത് അലിയിക്കാൻ ഐവിടി (ഇൻട്രാവണസ് ത്രോംബോളിസിസ്) ചികിത്സ നൽകുന്നു. അല്ലെങ്കിൽ EVT (എൻഡോവാസ്കുലർ തെറാപ്പി) വഴി കട്ട നീക്കം ചെയ്യുന്നു.

രാജ്യത്തുടനീളം 566 ഐവിടി ചികിത്സാ കേന്ദ്രങ്ങളുണ്ട്. ഇതിൽ 361 ആശുപത്രികൾ ഇവിടി ചികിത്സ നൽകുന്നു. ഇതിൽ 37 ശതമാനം ആശുപത്രികളും ആന്ധ്രപ്രദേശ്, കർണാടക, കേരളം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇവിടെ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം 115 മുതൽ 131 കിലോമീറ്റർ വരെയാണ്.

ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ദാത്ര, നാഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ 28 ശതമാനം ഐവിടി സെൻ്ററുകളും ,31 ശതമാനം ഇവിടി കേന്ദ്രങ്ങളുമുണ്ട്. വടക്കൻ സംസ്ഥാനങ്ങളിൽ യഥാക്രമം 20 ശതമാനവും 18 ശതമാനവും IVT, EVT കേന്ദ്രങ്ങളുണ്ട്. ഐവിടിയുടെ 13.5 ശതമാനവും ഇവിടിയുടെ 16 ശതമാനവും മധ്യ, വടക്ക് കിഴക്കൻ മേഖലകളിലാണ്.

സ്ട്രോക്ക് ബാധിതരായ നാലിൽ ഒരാൾ മാത്രമാണ് ഈ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി പോകുന്നത്. എന്നാൽ യുഎസ്, കാനഡ, ജർമ്മനി തുടങ്ങിയ വികസിത രാജ്യങ്ങളിൽ 90 ശതമാനം ആളുകൾക്കും കുറഞ്ഞ സമയത്തിനുള്ളിൽ സ്ട്രോക്ക് സെൻ്ററുകളിൽ എത്താൻ കഴിയും- പഠനറിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com