Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeErnakulamസ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി...

സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി | Dead

🎙️ Latest Podcast

കൊച്ചി: ശാസ്താംമുകളിൽ സ്കൂൾ യൂണിഫോമിൽ സ്കൂളിലേക്ക് പോയ പതിനാറുകാരിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.(Plus One student found dead in Pond)

ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ യൂണിഫോം ധരിച്ച് വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ ബാഗും ഭക്ഷണപ്പൊതിയും കൈവശമുണ്ടായിരുന്നു. പാറമടയുടെ കരയിൽ ഉപേക്ഷിച്ച നിലയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട സമീപവാസികൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാറമടയിലെ വെള്ളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വാർഡ് മെമ്പർ വിവരമറിയിച്ചതിനെത്തുടർന്ന് ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മഹേഷ് – രമ്യ ദമ്പതികളുടെ ഏക മകളാണ് ആദിത്യ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.