Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaസോണി ഇന്ത്യ ബ്രാവിയ 9 ടിവി സീരിസ് അവതരിപ്പിച്ചു

സോണി ഇന്ത്യ ബ്രാവിയ 9 ടിവി സീരിസ് അവതരിപ്പിച്ചു

🎙️ Latest Podcast

സോണി ഇന്ത്യ, ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ബ്രാവിയ 9 മിനി എല്‍ഇഡി ടെലിവിഷന്‍ സീരീസ് അവതരിപ്പിച്ചു. എക്സ്ആര്‍ ബാക്ക് ലൈറ്റ് മാസ്റ്റര്‍ ഡ്രൈവും, നൂതന എഐ പ്രോസസര്‍ എക്സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും മികച്ച ഓഡിയോ അനുഭവവും നല്‍കുന്ന തരത്തിലാണ് ബ്രാവിയ 9 രൂപകല്‍പന ചെയ്തിരിക്കുന്നത്.

പ്രകൃതിദൃശ്യങ്ങള്‍ സമ്പൂര്‍ണ്ണ വിശദാംശങ്ങളോടെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഹൈ പീക്ക് ലുമിനന്‍സ് സങ്കേതിക വിദ്യയും പുതിയ ടിവി സീരീസിലുണ്ട്. സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡ് ആണ് മറ്റൊരു പ്രധാന ഫീച്ചര്‍. നിലവിലുള്ള നെറ്റ്ഫ്ളിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ്, സോണി പിക്ചേഴ്സ് കോര്‍ കാലിബ്രേറ്റഡ് മോഡ് എന്നിവയ്ക്ക് പുറമേ പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡും ബ്രാവിയ 9 സീരീസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ നൂതന ഓഡിയോ, വിഷ്വല്‍ സാങ്കേതികവിദ്യകളെയും ബ്രാവിയ 9 സീരീസ് പിന്തുണയ്ക്കുന്നു. ഇത് ഡിസ്നി പ്ലസ്, പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, മറ്റ് ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നു. സോണി പിക്ചേഴ്സ് സിനിമകളുടെ വിശാലമായ ലൈബ്രറിയിലേക്ക് പ്രവേശനം നല്‍കുന്ന സോണി പിക്ചേഴ്സ് കോര്‍ പ്ലാറ്റ്ഫും ബ്രാവിയ 9 സീരീസ് അവതരിപ്പിക്കുന്നു. 400,000 സിനിമകളിലേക്കും, 10,000 ആപ്പുകളിലേക്കും ഗെയിമുകളിലേക്കും ആക്സസ് നല്‍കുന്ന ഗൂഗിള്‍ ടിവിയും ബ്രാവിയ 9 ടിവി സീരിസിലുണ്ട്.

പിഎസ്5ന് അനുയോജ്യമായ ഒരു ടോപ്പ്ടയര്‍ ഗെയിമിംഗ് ടെലിവിഷന്‍ ആണ് ബ്രാവിയ 9. മുകളില്‍ ബീം ട്വീറ്ററും വശങ്ങളില്‍ ഫ്രെയിം ട്വീറ്ററുകളും ഉള്‍ക്കൊള്ളുന്ന അക്കോസ്റ്റിക് മള്‍ട്ടിഓഡിയോ പ്ലസും ബ്രാവിയ 9 സീരീസില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

പുതിയ ബ്രാവിയ 9 സീരീസ് 189 സെ.മീ (75), 215 സെ.മീ (85) സ്ക്രീന്‍ വലിപ്പങ്ങളില്‍ ലഭ്യമാകും. 75എക്സ്ആര്‍90 മോഡലിന് 449,990 രൂപയും, 85എക്സ്ആര്‍90 മോഡലിന് 599,990 രൂപയുമാണ് വില. ഇരുമോഡലുകളും ഇപ്പോള്‍ മുതല്‍ ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇകൊമേഴ്സ് പോര്‍ട്ടലുകളിലും ലഭ്യമാവും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.