Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപെരുന്നയിൽ VD സതീശന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ | VD Satheesan

പെരുന്നയിൽ VD സതീശന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ | VD Satheesan

🎙️ Latest Podcast

കോട്ടയം: എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലും പരിസര പ്രദേശങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു. വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന നേതാവെന്ന നിലയിലാണ് സതീശനെ ഫ്ലെക്സുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്.(Flex boards in Perunna praising VD Satheesan)

കെ.എസ്.യു, യൂത്ത് കോൺഗ്രസ്, സേവാദൾ എന്നീ സംഘടനകളുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തിന് സമീപം മാത്രമല്ല, പെരുന്ന മുതൽ കണിച്ചിക്കുളങ്ങര വരെയുള്ള ആലപ്പുഴ റോഡിലും സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും വി.ഡി. സതീശനെതിരെ നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.