Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKerala'പാർട്ടിയുമായി ബന്ധമുള്ളയാൾ ആണെന്ന് കണ്ടെത്തിയാൽ നിയമത്തിന് മുൻപിൽ കൊണ്ടു വരുന്നതിന് മുൻകയ്യെടുക്കും':...

‘പാർട്ടിയുമായി ബന്ധമുള്ളയാൾ ആണെന്ന് കണ്ടെത്തിയാൽ നിയമത്തിന് മുൻപിൽ കൊണ്ടു വരുന്നതിന് മുൻകയ്യെടുക്കും’: ലിന്‍റോ ജോസഫിനെതിരായ പരാമർശത്തിൽ തിരുവമ്പാടി മുസ്ലീം ലീഗ് | Linto Joseph

🎙️ Latest Podcast

കോഴിക്കോട്: ലിന്‍റോ ജോസഫിതിരെ നടന്ന അധിക്ഷേപ പരാമർശം സംസ്കാരശൂന്യമാണെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം പറഞ്ഞു. “വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും” എന്ന രീതിയിലുള്ള കമന്റുകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Muslim League on remarks against Linto Joseph)

അധിക്ഷേപം നടത്തിയത് ലീഗ് പ്രവർത്തകനാണെന്ന വാർത്തകളെത്തുടർന്ന് പാർട്ടി ആളെ കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ഇത് ഒരു വ്യാജ പ്രൊഫൈൽ ആണെന്നാണ് പ്രാഥമിക നിഗമനം. അധിക്ഷേപം നടത്തിയത് പാർട്ടിയുമായി ബന്ധമുള്ള ആളാണെന്ന് തെളിഞ്ഞാൽ ഉടൻ തന്നെ പുറത്താക്കും. നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ലീഗ് തന്നെ മുൻകൈയെടുക്കും.

സൈബർ ആക്രമണത്തിനെതിരെ പോലീസ് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യണമെന്നും കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സി.കെ. കാസിം ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.