Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeCrimeപാലക്കാട് CPM നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു...

പാലക്കാട് CPM നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു | CPM

🎙️ Latest Podcast

പാലക്കാട്: കാരാകുറുശ്ശിയിൽ സിപിഎം നേതാവിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീപിടിച്ചു നശിച്ചു. സിപിഎം കിളിരാനി ബ്രാഞ്ച് സെക്രട്ടറി യൂസഫിന്റെ ഉടമസ്ഥതയിലുള്ള കാറും ബൈക്കുമാണ് ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിയമർന്നത്.(Car and bike parked in front of CPM leader’s house in Palakkad burnt down)

വീട്ടുമുറ്റത്താണ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. പുലർച്ചെ ഏകദേശം രണ്ടുമണിയോടെയാണ് തീ പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തീ ആളിപ്പടർന്നതിനെത്തുടർന്ന് വാഹനങ്ങൾക്ക് പുറമെ വീടിന്റെ മുൻഭാഗത്തിനും ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

തീയിട്ടതാണോ അതോ സാങ്കേതിക തകരാറാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.