Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeCrimeപാലക്കാട് ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിൽ MPക്ക് കോടതി പിരിയും...

പാലക്കാട് ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിൽ MPക്ക് കോടതി പിരിയും വരെ തടവും പിഴയും | Shafi Parambil

🎙️ Latest Podcast

പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.(Palakkad National Highway blockade case, Shafi Parambil MP gets prison punishment until court adjourns and fine)

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിത്തകർത്തിന് പിന്നാലെയായിരുന്നു സംഭവം. ഷാഫിയുടെ നേതൃത്വത്തിൽ ചന്ദ്രനഗർ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചു.

കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫി പറമ്പിലിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായത്.

ഈ കേസിൽ ഒമ്പതാം പ്രതിയായിരുന്നു ഡോ. പി. സരിൻ. അദ്ദേഹം നേരത്തെ തന്നെ കോടതിയിൽ ഹാജരായി 500 രൂപ പിഴയടച്ച് കേസ് തീർപ്പാക്കിയിരുന്നു.കസബ പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിപ്പട്ടികയിലുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.