Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeEditors Pick'നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടം, കഷ്ടം എന്നല്ലാതെ എന്താ പറയുക': മന്ത്രി...

‘നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടം, കഷ്ടം എന്നല്ലാതെ എന്താ പറയുക’: മന്ത്രി V ശിവൻകുട്ടിയെ അധിക്ഷേപിച്ച് VD സതീശൻ | Minister V Sivankutty

🎙️ Latest Podcast

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പശ്ചാത്തലവും നിയമസഭയിലെ മുൻകാല പെരുമാറ്റങ്ങളും ഉയർത്തിക്കാട്ടി കടുത്ത വ്യക്തിപരമായ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ ഡെസ്കിന് മുകളിൽ കയറി നിന്ന് അസംബന്ധം കാണിച്ച ഒരാളാണ് ഇപ്പോൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. ഇങ്ങനെയുള്ളവർ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വരുന്ന നമ്മുടെ കുട്ടികളുടെ ഗതികേടിനെ ഓർത്താണ് സങ്കടം, സതീശൻ പറഞ്ഞു.(VD Satheesan sharply criticizes Minister V Sivankutty)

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് നിയമസഭയിൽ പ്രസംഗിച്ച ശിവൻകുട്ടിയുടെ അറിവില്ലായ്മ പരിതാപകരമാണെന്നും, ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയ ഒരു മന്ത്രിസഭ കേരള ചരിത്രത്തിൽ വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സൈസ് ആയിരുന്നുവെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുകൊണ്ടുവരുമെന്നും സ്വർണ്ണക്കൊള്ളക്കാരെ ഏത് മാളത്തിൽ പോയി ഒളിച്ചാലും പിടികൂടുമെന്നും യുഡിഎഫ് അതിനായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.