Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKannurജില്ലാ കമ്മിറ്റി അംഗമെന്ന ലേബൽ കുഞ്ഞികൃഷ്ണനെ സഹായിച്ചു എന്ന് ആരോപണം: പാർട്ടിയിൽ...

ജില്ലാ കമ്മിറ്റി അംഗമെന്ന ലേബൽ കുഞ്ഞികൃഷ്ണനെ സഹായിച്ചു എന്ന് ആരോപണം: പാർട്ടിയിൽ വിമർശനം ശക്തം | V Kunhikrishnan

🎙️ Latest Podcast

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തി പാർട്ടിയെ പ്രതിരോധത്തിലാക്കിയ വി. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ നടപടി തെറ്റായിപ്പോയെന്ന വിലയിരുത്തലിലാണ് കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ. കുഞ്ഞികൃഷ്ണന്റെ ഇപ്പോഴത്തെ ജനപ്രീതിക്ക് കാരണം ഉയർന്ന സംഘടനാ പദവിയാണെന്ന് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.(Allegations that the label of being a district committee member helped V Kunhikrishnan)

എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വെളിപ്പെടുത്തലുകൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കൂടുതൽ മങ്ങലേൽപ്പിച്ചുവെന്ന് ഇവർ പറയുന്നു.

കുഞ്ഞികൃഷ്ണനെ പുറത്താക്കിയെങ്കിലും പയ്യന്നൂരിലെ അണികൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനം പാർട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.