Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaചിറങ്ങരയിൽ വീണ്ടും സുരക്ഷാ വീഴ്ച: മേൽപ്പാലത്തിൻ്റെ സ്ലാബ് സർവീസ് റോഡിലേക്ക് വീണു...

ചിറങ്ങരയിൽ വീണ്ടും സുരക്ഷാ വീഴ്ച: മേൽപ്പാലത്തിൻ്റെ സ്ലാബ് സർവീസ് റോഡിലേക്ക് വീണു | Slab

🎙️ Latest Podcast

തൃശൂർ: ചാലക്കുടി ചിറങ്ങരയിൽ മേൽപ്പാല നിർമ്മാണത്തിനിടെ ഗുരുതര സുരക്ഷാവീഴ്ച തുടരുന്നു. നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണു. ഇത് മൂന്നാം തവണയാണ് സ്ലാബ് റോഡിലേക്ക് വീഴുന്നതെന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.(Another safety lapse in Chirangara, Overpass slab falls onto service road)

മേൽപ്പാലത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിനായി വശങ്ങളിൽ സ്ഥാപിക്കുന്ന സ്ലാബാണ് മറിഞ്ഞുവീണത്. ജെ.സി.ബി ഉപയോഗിച്ചാണ് സ്ലാബ് ഉയർത്തുന്നത്.

മതിയായ സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാതെ അലക്ഷ്യമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പരാതിയുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.