Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaകൊല്ലം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു: സംസ്കാര...

കൊല്ലം സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു: സംസ്കാര ചടങ്ങുകൾ നടന്നു | Medical student

🎙️ Latest Podcast

കൊല്ലം : മലയാളിയായ മെഡിക്കൽ വിദ്യാർത്ഥി കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കർണാടകയിലെ കാർവാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് ഗോകർണ ബീച്ചിലുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയാണ് കല്യാണി.(Medical student from Kollam drowns in sea in Karnataka)

കഴിഞ്ഞ ഞായറാഴ്ചയാണ് കല്യാണിയും സഹപാഠികളും വിനോദയാത്രയുടെ ഭാഗമായി ഗോകർണ ബീച്ചിലെത്തിയത്. ശക്തമായ തിരയിൽപ്പെടുകയായിരുന്നു. കല്യാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കർണാടകയിലെ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. സംസ്കാര ചടങ്ങുകൾ നടന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.