Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeCareerകെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ചു: ഭിന്നശേഷി അധ്യാപകർക്കും ഇനി യോഗ്യത നിർബന്ധം| K-TET

കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ചു: ഭിന്നശേഷി അധ്യാപകർക്കും ഇനി യോഗ്യത നിർബന്ധം| K-TET

🎙️ Latest Podcast

തിരുവനന്തപുരം: വലിയ പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കും വഴിവെച്ച കെ-ടെറ്റ് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. സർക്കാർ അനുകൂല സംഘടനകൾ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച ആദ്യ ഉത്തരവിലെ വിവാദ ഭാഗങ്ങൾ ഇതിൽ പരാമർശിച്ചിട്ടില്ല.(K-TET order revised, Qualifications now mandatory for teachers with disabilities)

ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി. ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായി മാനദണ്ഡങ്ങളിൽ മാറ്റം വരുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കെ-ടെറ്റിൽ നൽകിയിരുന്ന ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. കെ-ടെറ്റ് ഇല്ലെങ്കിൽ സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന ആദ്യ ഉത്തരവിലെ വിവാദ പരാമർശം പുതിയ ഉത്തരവിൽ നിന്നും നീക്കം ചെയ്തു.

കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി, യു.പി നിയമനങ്ങൾക്ക് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്കൂൾ ഭാഷാദ്ധ്യാപകർ വീണ്ടും കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്ന് പുതിയ ഉത്തരവ് വ്യക്തമാക്കുന്നു. 40,000-ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും നേരിട്ട് ബാധിക്കുന്നതായിരുന്നു ആദ്യത്തെ ഉത്തരവ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.