Sunday, February 8, 2026
HomeCrimeകലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തി: പ്രമുഖ ചാനലിനെതിരെ POCSO കേസ്...

കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തി: പ്രമുഖ ചാനലിനെതിരെ POCSO കേസ് | POCSO case against renowned channel

തിരുവനന്തപുരം: തലസ്ഥാനം ആതിഥേയത്വം വഹിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രമുഖ ചാനലിനെതിരെ പോക്‌സോ കേസ്.(POCSO case against renowned channel )

സംഭവത്തിൽ ഒന്നാംപ്രതി ചാനൽ കൺസൾട്ടിംഗ് എഡിറ്റർ ആണ്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡി ജി പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തിരിക്കുന്നത്.

രണ്ടാം പ്രതി സംഭവം റിപ്പോർട്ട് ചെയ്ത വ്യക്തിയും മൂന്നാം പ്രതി കണ്ടാലറിയാവുന്ന ഒരാളുമാണ്. നേരത്തെ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വയം കേസെടുത്തിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates