Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeCareerഉദ്യോഗാർഥികളുടെ വിവരങ്ങൾക്ക് 'ബ്ലോക്ക് ചെയിൻ' സുരക്ഷ: PSCയിൽ പുതിയ സംവിധാനം ഉദ്ഘാടനം...

ഉദ്യോഗാർഥികളുടെ വിവരങ്ങൾക്ക് ‘ബ്ലോക്ക് ചെയിൻ’ സുരക്ഷ: PSCയിൽ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു | PSC

🎙️ Latest Podcast

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ വിവരങ്ങൾ അതിസുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കേരള പിഎസ്‌സിയിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തി. കേരള ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ നൂതന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.(Block chain security for candidate information, New system inaugurated at PSC)

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ പിഎസ്‌സിയുടെ വിശ്വാസ്യതയും സുരക്ഷിതത്വവും പുതിയ തലത്തിലേക്ക് ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി കംപ്യൂട്ടർവത്കരണം നടപ്പാക്കിയത് കേരള പിഎസ്‌സിയാണ്. അപേക്ഷ സ്വീകരിക്കുന്നത് മുതൽ നിയമന ശുപാർശ നൽകുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഇപ്പോൾ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.