Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeCrimeഅനുമതി നിഷേധിച്ചിട്ടും മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം എന്ന് പരാതി...

അനുമതി നിഷേധിച്ചിട്ടും മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം എന്ന് പരാതി : അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം ബോർഡ് | Film shooting

തിരുവനന്തപുരം: മകരവിളക്ക് ദിവസം നിയന്ത്രണങ്ങൾ മറികടന്ന് ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം നൽകിയതായി ദേവസ്വം ബോർഡ് അധ്യക്ഷൻ കെ. ജയകുമാർ അറിയിച്ചു.(Complaint alleging that film shooting at Sannidhanam on Makaravilakku day despite denial of permission)

മകരവിളക്ക് ചടങ്ങുകൾ ചിത്രീകരിക്കാൻ സിനിമാ പ്രവർത്തകർ അനുമതി തേടിയിരുന്നെങ്കിലും ദേവസ്വം ബോർഡ് അത് നിഷേധിച്ചിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് സന്നിധാനത്ത് ചിത്രീകരണം നടന്നതായി പരാതി ലഭിക്കുകയായിരുന്നുവെന്ന് കെ. ജയകുമാർ പറഞ്ഞു. വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala