Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala Assembly Election 2026ചെങ്ങന്നൂരിൽ ബാബു പ്രസാദിനെതിരെ AICCക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് |...

ചെങ്ങന്നൂരിൽ ബാബു പ്രസാദിനെതിരെ AICCക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് | AICC

🎙️ Latest Podcast

ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിൽ ബാബു പ്രസാദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽ പരാതി നൽകിയത്.(Youth Congress files complaint with AICC against Babu Prasad)

ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കുന്നത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരുടെ വോട്ട് കിട്ടില്ലെന്നും ഇതിൽ പറയുന്നു.

ബാബു പ്രസാദ് സ്ഥാനാർത്ഥിയായാൽ ഉമ്മൻചാണ്ടിയോട് അനുഭാവമുള്ളവരുടെ വോട്ടുകൾ ലഭിക്കില്ലെന്നും മണ്ഡലത്തിലെ നിർണ്ണായകമായ ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളലുണ്ടാകുമെന്നും പരാതിയിൽ പറയുന്നു. നിലവിലെ ജനവികാരം കണക്കിലെടുത്ത് ബാബു പ്രസാദിനെ മാറ്റി മറ്റൊരു സ്ഥാനാർത്ഥിയെ ചെങ്ങന്നൂരിൽ നിശ്ചയിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് വിഭാഗത്തിന്റെ ആവശ്യം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.