Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeKerala Assembly Election 2026'SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കും?': രാജ്‌നാഥ്...

‘SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കും?’: രാജ്‌നാഥ് സിംഗ് കേരളത്തിൽ | Rajnath Singh

🎙️ Latest Podcast

എറണാകുളം: കേരളത്തിലെ പ്രമുഖ മുന്നണികളായ എൽഡിഎഫിനും യുഡിഎഫിനും പ്രീണന രാഷ്ട്രീയം മാത്രമാണുള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പറവൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു മുന്നണികളിലെയും ‘എഫ്’ എന്ന അക്ഷരം സൂചിപ്പിക്കുന്നത് ‘ഫ്രണ്ട്സ്’ എന്നാണെന്നും അഴിമതിയുടെ കാര്യത്തിൽ ഇവർ ഉറ്റ സുഹൃത്തുക്കളാണെന്നും അദ്ദേഹം പരിഹസിച്ചു.(Who will save Kerala from SDPI and Jamaat-e-Islami, Rajnath Singh in Kerala)

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് ബിജെപി അധികാരത്തിൽ വന്നാൽ സിബിഐ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യൂദാസ് യേശുവിനെ വെള്ളിക്കാശിന് ഒറ്റിക്കൊടുത്തതുപോലെ, കേരള സർക്കാർ സ്വർണ്ണത്തിന് വേണ്ടി അയ്യപ്പനെ മറയാക്കി ഭക്തരെ വഞ്ചിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുനമ്പം ഭൂമി പ്രശ്നത്തെ എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ ലാഭത്തിനുള്ള വിഷയമായാണ് കണ്ടത്. ഒരു ജനകീയ പ്രശ്നമായി പരിഗണിക്കാൻ അവർ തയ്യാറായില്ല. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കെൽപ്പുള്ളൂ എന്ന് അദ്ദേഹം അവകാശപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.