കൊച്ചി: ബിജെപി നേതാവും ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ വിവാദമായ പരാമർശത്തിൽ ഇടപെട്ട് ഹൈക്കോടതി. പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ സ്വീകരിച്ച നടപടികൾ എന്താണെന്ന് കോടതി ചോദിച്ചു. കെഎസ്യു നേതാവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.(What action has been taken on hate speech, High Court asks Election Commission)
വിദ്വേഷ പരാമർശങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണ് നിലനിൽക്കുന്നതെന്നും കോടതി ചോദിച്ചു. വോട്ടർമാർക്കിടയിൽ വിദ്വേഷം പടർത്തുന്ന പ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് വേണമെന്ന് കോടതി നിർദ്ദേശിച്ചു.
ബി. ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടു. വിദ്വേഷ പരാമർശത്തിൽ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിവാദമായ പ്രസംഗത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ എല്ലാ തുടർനടപടികളും സ്വീകരിക്കുമെന്ന് കമ്മീഷൻ കോടതിയിൽ ഉറപ്പുനൽകി.

