പറവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ( V.D. Satheesan) ഔദ്യോഗികമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പറവൂർ തനിക്ക് കേവലം ഒരു മണ്ഡലമല്ലെന്നും ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ 14 നിയസഭാ സീറ്റുകളിലും യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“പറവൂരിലെ ജനങ്ങൾ ഓരോ തവണയും എനിക്ക് വലിയ ഭൂരിപക്ഷമാണ് നൽകുന്നത്. ഈ മണ്ഡലവുമായി എനിക്ക് അത്രമാത്രം ഹൃദയബന്ധമുണ്ട്. അത് എന്റെ കുടുംബം തന്നെയാണ്.” കോൺഗ്രസിന് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലമാണ് പറവൂർ. പ്രവർത്തകരുടെ ആവേശം വിജയമുറപ്പിക്കുന്നു.എറണാകുളം ജില്ലയിൽ ഇത്തവണ 14-ൽ 14 സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുക്കും. അതിനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ വിവിധ കുടുംബ സംഗമങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം പ്രചാരണം ഊർജിതമാക്കിയത്.
Story Summary:
Opposition Leader V.D. Satheesan kicked off his election campaign in the Paravur constituency, describing it as his home. Expressing strong confidence, Satheesan stated that the UDF aims to sweep all 14 assembly seats in Ernakulam district. He emphasized his deep emotional bond with the people of Paravur and credited the strong organizational network of the Congress party for his optimism.

