Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഡബിൾ ലോക്കും താക്കോലും പറയുന്നവർക്ക് അഹങ്കാരം': രാജീവ് ചന്ദ്രശേഖർ | Rajeev...

‘ഡബിൾ ലോക്കും താക്കോലും പറയുന്നവർക്ക് അഹങ്കാരം’: രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

🎙️ Latest Podcast

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വികസനമാണ് ചർച്ചയാകേണ്ടതെന്നും സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ ‘ഡബിൾ ലോക്കും താക്കോലും’ പരാമർശങ്ങൾ അഹങ്കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Those who say double lock and key are arrogant, says Rajeev Chandrasekhar)

നേമത്തെ എതിർ സ്ഥാനാർത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ വിവാദങ്ങൾ ഉണ്ടാക്കാതെ അദ്ദേഹം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടെടുപ്പിന് മുന്നോടിയായുള്ള അടുത്ത രണ്ട് ദിവസം വികസനം മാത്രമായിരിക്കും ചർച്ച ചെയ്യുക. ജനങ്ങൾ ആഗ്രഹിക്കുന്നത് നാടിന്റെ പുരോഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.