തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ മാറ്റം ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം മണ്ഡലത്തിൽ ബിജെപിക്ക് വലിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(There will be NDA on one side and Congress-CPM alliance on the other, says Rajeev Chandrasekhar)
കേരള രാഷ്ട്രീയത്തിൽ ഇനി എൻഡിഎയെ അവഗണിക്കാൻ ആർക്കും സാധിക്കില്ല. വോട്ടെടുപ്പിലെ ജനപങ്കാളിത്തം ബിജെപിക്ക് അനുകൂലമായ മാറ്റത്തിന്റെ സൂചനയാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറും. ഒരു വശത്ത് എൻഡിഎയും മറുവശത്ത് കോൺഗ്രസ് – സി.പി.എം സഖ്യവുമായിരിക്കും പ്രധാന പോരാളികൾ. നേമത്ത് വലിയ ആത്മവിശ്വാസവും വിജയ പ്രതീക്ഷയും ഉണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

