Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeKerala Assembly Election 2026'സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും': TP രാമകൃഷ്ണൻ | Assembly election

‘സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും’: TP രാമകൃഷ്ണൻ | Assembly election

🎙️ Latest Podcast

കോഴിക്കോട്: കേരളത്തിൽ പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്ത് ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെന്നും ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടർമാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. (There will be continuation of power in the state, says TP Ramakrishnan on Assembly election )

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം ഇത്തവണ വോട്ടായി മാറുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പേരാമ്പ്ര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വികസനം യാഥാർത്ഥ്യമാണ്. അത് ജനങ്ങൾ നേരിട്ട് കണ്ടതാണ്. യുഡിഎഫ് തിരഞ്ഞെടുപ്പിൽ ഉടനീളം കള്ളപ്രചാരണങ്ങൾ നടത്തി.

ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് ലഭിക്കില്ലെന്ന് ഉറപ്പാണെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി ഭീഷണിയെ നേരിടാൻ എൽഡിഎഫിനെയാണ് ന്യൂനപക്ഷങ്ങൾ വിശ്വസിക്കുന്നത്. ഇത്തവണ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. എസ്ഡിപിഐയുമായി ഇടതുമുന്നണിക്ക് ഒരു തരത്തിലുള്ള ധാരണയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.