Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala Assembly Election 2026'എംപിമാരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ല': ശശി തരൂർ | Assembly elections

‘എംപിമാരെ മത്സരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ല’: ശശി തരൂർ | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന എംപിമാർക്ക് അതിനുള്ള അനുമതി നൽകുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് കർശന നിലപാട് തുടരുന്നതിനിടെയാണ് തരൂരിന്റെ ഈ പ്രസ്താവന ശ്രദ്ധേയമാകുന്നത്. (There is nothing wrong in allowing MPs to contest Assembly elections, says Shashi Tharoor)

ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാനായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകുന്നേരം നാലരയിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂരിൽ മത്സരിക്കാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ കെ. സുധാകരൻ ഇന്ന് തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചേക്കും. മാധ്യമങ്ങളെ കാണുന്ന അദ്ദേഹം മത്സരരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. സുധാകരന്റെ ഈ നീക്കം ഹൈക്കമാൻഡിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.