Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026ആലുവയിൽ പോളിങ് സ്റ്റേഷന് സമീപത്തെ മുഖ്യമന്ത്രിയുടെ കൂറ്റൻ ബോർഡ് നീക്കി | Chief...

ആലുവയിൽ പോളിങ് സ്റ്റേഷന് സമീപത്തെ മുഖ്യമന്ത്രിയുടെ കൂറ്റൻ ബോർഡ് നീക്കി | Chief Minister

🎙️ Latest Podcast

ആലുവ: പോളിങ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച കൂറ്റൻ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിന് സമീപമായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്.(The Chief Minister’s huge board near the polling station in Aluva has been removed)

ബൂത്തിന് സമീപം കൂറ്റൻ ഹോർഡിങ് സ്ഥാപിച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രവർത്തകർ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ ഇന്നലെ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് യുഡിഎഫ് ആരോപിച്ചു.

ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിനെത്തുടർന്ന് ഇന്ന് രാവിലെ യുഡിഎഫ് പ്രവർത്തകർ നേരിട്ട് ബോർഡ് നീക്കം ചെയ്യാൻ ശ്രമിച്ചു. ഇതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രവർത്തകർ നേരിട്ട് ഇടപെട്ടതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ബോർഡ് അടിയന്തരമായി നീക്കം ചെയ്യുകയും ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.