Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോഴിക്കോട് സൗത്തിൽ ചിഹ്ന പ്രതിസന്ധി: 'ഗ്ലാസ്' തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പട്ടികയിൽ ഇല്ല...

കോഴിക്കോട് സൗത്തിൽ ചിഹ്ന പ്രതിസന്ധി: ‘ഗ്ലാസ്’ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പട്ടികയിൽ ഇല്ല | Symbol

🎙️ Latest Podcast

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ഗ്ലാസ്’ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പട്ടികയിൽ ഇല്ല. 2024-ലെ പട്ടികയിൽ ഉണ്ടായിരുന്ന ഈ ചിഹ്നം 2025-ൽ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ ഉൾപ്പെടാത്തതാണ് നേതൃത്വത്തെയും ഇടത് മുന്നണിയെയും വെട്ടിലാക്കിയത്.(Symbol crisis in Kozhikode South, ‘Glass’ not on the Election Commission’s list)

ഗ്ലാസ് ചിഹ്നം ഉറപ്പിച്ചുകൊണ്ട് അഹമ്മദ് ദേവർകോവിൽ മണ്ഡലത്തിൽ സജീവമായ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാൽ ചിഹ്നം പട്ടികയിൽ ഇല്ലെന്ന വിവരം പുറത്തുവന്നതോടെ, ഗ്ലാസ് ചിഹ്നം പതിപ്പിച്ച പോസ്റ്ററുകളും സ്ക്വാഡ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ സിപിഐഎം നിർദ്ദേശം നൽകിയതായാണ് സൂചന.

ചിഹ്നം അനുവദിക്കുന്നതിലെ അവ്യക്തത നീക്കാൻ ജില്ലാ വരണാധികാരി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ കോട്ട തകർത്ത് കഴിഞ്ഞ തവണ അഹമ്മദ് ദേവർകോവിൽ നേടിയ അട്ടിമറി വിജയം വലിയ ചർച്ചയായിരുന്നു. 12,400-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിനെ അദ്ദേഹം പരാജയപ്പെടുത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.