തൃശൂർ: ഇത്തവണ ഗുരുവായൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിനായി അവസരമൊരുക്കിയ ഗുരുവായൂരപ്പന് നന്ദി പറയുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Suresh Gopi casts his vote for Assembly election and thanks the Almighty )
നേരത്തെ തിരുവനന്തപുരത്തെ വോട്ടറായിരുന്ന സുരേഷ് ഗോപി ഇത്തവണ വോട്ട് ഗുരുവായൂരിലേക്ക് മാറ്റിയിരുന്നു. ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനും ഈ സമയം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

