Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeKerala Assembly Election 2026ചുവരെഴുതി ശോഭ സുരേന്ദ്രൻ: പാലക്കാട് പ്രചാരണം ശക്തമാക്കി, വിട്ടുനിന്ന് BJP ജില്ലാ...

ചുവരെഴുതി ശോഭ സുരേന്ദ്രൻ: പാലക്കാട് പ്രചാരണം ശക്തമാക്കി, വിട്ടുനിന്ന് BJP ജില്ലാ അധ്യക്ഷൻ | Assembly Election

🎙️ Latest Podcast

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി ശോഭ സുരേന്ദ്രൻ. എന്നാൽ ശോഭയുടെ പരിപാടികളിൽ നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വിട്ടുനിന്നത് പാർട്ടിയിൽ ഭിന്നതയെന്ന സൂചന നൽകുന്നു. (Sobha Surendran writes on the wall, Palakkad Assembly Election campaign intensified)Assembly Election

പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ മൂത്താൻതറ കർണ്ണകിയമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ശോഭ സുരേന്ദ്രൻ പ്രചാരണം തുടങ്ങിയത്. തുടർന്ന് ചുവരെഴുത്ത് ഉദ്ഘാടനവും നടത്തി. പ്രശാന്ത് ശിവൻ ദർശനത്തിന് എത്തിയില്ല. ചുവരെഴുത്ത് ഉദ്ഘാടനത്തിന് ശോഭയും മറ്റ് നേതാക്കളും എത്തിയിട്ടും പ്രശാന്ത് എത്താതിരുന്നത് ചർച്ചയായി. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇടപെട്ട് ഫോണിൽ വിളിച്ചാണ് പ്രശാന്തിനെ വരുത്തിയത്.

പാർട്ടിയിൽ ഭിന്നതയില്ലെന്നും പ്രശാന്ത് ശിവൻ തനിക്ക് മകനെപ്പോലെയാണെന്നും ശോഭ പ്രതികരിച്ചു. പ്രശാന്താണ് സ്ഥാനാർത്ഥിയെങ്കിൽ രണ്ട് ഷാൾ ഇട്ട് അദ്ദേഹത്തെ സ്വീകരിക്കും, ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ല, ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.