പാലക്കാട്: എൽ.ഡി.എഫ് പ്രചാരണ പരിപാടിക്കിടെ മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. (Senior leader Pannian Ravindran collapses while giving a speech)
ഉടൻ തന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം പെട്ടെന്ന് കുറഞ്ഞതാണ് അദ്ദേഹം കുഴഞ്ഞുവീഴാൻ കാരണമായതെന്ന് ഡോക്ടർമാർ വിശദീകരിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി കഴിഞ്ഞ രണ്ട് ദിവസമായി പന്ന്യൻ രവീന്ദ്രൻ ജില്ലയിലുണ്ട്.

