Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോൺഗ്രസിൽ കലാപം: TN പ്രതാപനെതിരെ പരസ്യമായി രംഗത്തിറങ്ങി നേതാവ്; ബിജെപിയുമായി 'ഡീൽ'...

കോൺഗ്രസിൽ കലാപം: TN പ്രതാപനെതിരെ പരസ്യമായി രംഗത്തിറങ്ങി നേതാവ്; ബിജെപിയുമായി ‘ഡീൽ’ എന്ന് ആരോപണം | TN Prathapan

🎙️ Latest Podcast

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ടി.എൻ. പ്രതാപനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രംഗത്ത്. നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് ആണ് പ്രതാപനെതിരെ പരസ്യമായി രംഗത്തുവന്നത്. (Riot in Congress, Leader publicly comes out against TN Prathapan)

സിപിഎം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ ഉന്നയിച്ചത് എന്നത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. വാടാനപ്പള്ളിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ‘കിറ്റ് വിവാദം’ ടി.എൻ. പ്രതാപനും ബിജെപിയും ചേർന്ന് ആസൂത്രണം ചെയ്ത വെറും ഒത്തുകളിയാണെന്ന് ഫിറോസ് ആരോപിച്ചു.

വിഷയത്തിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം സഹായിക്കുമെന്നാണ് ഈ ‘ഡീൽ’ എന്ന് ഫിറോസ് വെളിപ്പെടുത്തി. സ്വന്തം പാർട്ടി ഭാരവാഹി തന്നെ സിപിഎം ഓഫീസിലെത്തി സ്ഥാനാർത്ഥിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് യുഡിഎഫ് ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.