പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രധാനമന്ത്രി, അവിടെനിന്നും എട്ട് കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്താണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് തിരിച്ചത്.(PM Modi in Kerala, First event in Thiruvalla; Road show in Trivandrum )
തിരുവല്ലയിൽ വൈകുന്നേരം നടക്കുന്ന കൂറ്റൻ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മേഖലയിലെ 11 എൻഡിഎ സ്ഥാനാർത്ഥികൾ പങ്കെടുക്കുന്ന വേദിയിൽ വെച്ചാണ് പ്രധാനമന്ത്രി വോട്ടർമാരെ അഭിസംബോധന ചെയ്യുന്നത്.
ഔദ്യോഗികമായി റോഡ് ഷോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വഴിനീളെ കാത്തുനിന്ന പതിനായിരക്കണക്കിന് പ്രവർത്തകരെയും പൊതുജനങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ യാത്ര. മുതിർന്ന ബിജെപി നേതാക്കളും എൻഡിഎ ക്യാമ്പിന് കരുത്തുപകരാൻ കേരളത്തിൽ എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ മോദിയുടെ ഈ സന്ദർശനം രാഷ്ട്രീയമായി ഏറെ നിർണ്ണായകമാണ്.

