Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala Assembly Election 2026ഒറ്റപ്പാലത്ത് PK ശശി മത്സരിക്കും?: സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും | PK Sasi

ഒറ്റപ്പാലത്ത് PK ശശി മത്സരിക്കും?: സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും | PK Sasi

🎙️ Latest Podcast

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശി മത്സരിക്കും. യു ഡി എഫ് സ്ഥാനാർത്ഥിയായി ശശിയെ മത്സരിപ്പിക്കാനാണ് നീക്കം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കും.(PK Sasi to contest from Ottapalam, Will announce candidacy)

പി.കെ. ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഒറ്റപ്പാലത്തെ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ശശിയുടെ വ്യക്തിപരമായ സ്വാധീനവും സിപിഎം വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന വിലയിരുത്തലുമാണ് നേതൃത്വത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ മുതിർന്ന നേതാക്കളുടെ നിർണ്ണായക യോഗം നടക്കുകയാണ്. നാളെ ഒറ്റപ്പാലം മണ്ഡലത്തിൽ പി.കെ. ശശിയുടെ വൻ റോഡ് ഷോ സംഘടിപ്പിക്കും. ഇതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.