Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഒരു നോട്ടീസും ലഭിച്ചിട്ടില്ല, ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര...

‘ഒരു നോട്ടീസും ലഭിച്ചിട്ടില്ല, ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതി?’: TP രാമകൃഷ്ണൻ | TP Ramakrishnan

🎙️ Latest Podcast

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ടി പി രാമകൃഷ്ണൻ. തങ്ങൾക്ക് മേൽ കുറ്റം ചാർത്താൻ എന്തിനാണിത്ര ധൃതിയെന്ന് അദ്ദേഹം ചോദിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടനപത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഉയർന്നതോടെ അദ്ദേഹം ക്ഷുഭിതനായാണ് പ്രതികരിച്ചത്.(No notice has been received, says TP Ramakrishnan)

വിവാദമായ തരത്തിലുള്ള അനൗൺസ്‌മെന്റ് എൽഡിഎഫ് നടത്തിയിട്ടില്ല. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർ അതിന് തെളിവ് നൽകട്ടെ. ഔദ്യോഗിക പ്രചാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്‌മെന്റുകളുടെ റെക്കോർഡുകൾ അടങ്ങിയ പെൻഡ്രൈവ് പരിശോധനയ്ക്കായി നൽകാൻ തയ്യാറാണ്. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ എന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള എൽഡിഎഫ് പ്രകടനപത്രിക ചടങ്ങിൽ പുറത്തിറക്കി.  വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനവുമാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.