Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ജനാധിപത്യം വിജയിക്കട്ടെ': വോട്ട് രേഖപ്പെടുത്തി G സുകുമാരൻ നായർ | Vote

‘ജനാധിപത്യം വിജയിക്കട്ടെ’: വോട്ട് രേഖപ്പെടുത്തി G സുകുമാരൻ നായർ | Vote

🎙️ Latest Podcast

കോട്ടയം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ നിർണ്ണായക നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ സംഘടന പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Let democracy prevail, G Sukumaran Nair casts his vote)

നിലവിലുള്ള സാഹചര്യങ്ങൾ പഠിച്ച് ഓരോ വോട്ടറും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം. ആരാണ് വിജയിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ജനാധിപത്യം വിജയിക്കണമെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പ്രത്യേക തരംഗമുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ ഇപ്പോൾ അങ്ങനെയൊന്നും പറയുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.