Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala
HomeKerala Assembly Election 2026പ്രകടന പത്രിക തിരുത്തി LDF: 3 വിവാദ ഖണ്ഡികകൾ ഒഴിവാക്കി |...

പ്രകടന പത്രിക തിരുത്തി LDF: 3 വിവാദ ഖണ്ഡികകൾ ഒഴിവാക്കി | LDF

🎙️ Latest Podcast

തിരുവനന്തപുരം: വനം-പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങൾ തിരുത്തി എൽഡിഎഫ് പ്രകടന പത്രിക പുതുക്കി. ബഫർസോൺ നിർണ്ണയം ഉൾപ്പെടെ മൂന്ന് പ്രധാന ഖണ്ഡികകളിലാണ് തിരുത്തൽ വരുത്തിയിരിക്കുന്നത്.(LDF revises manifesto, 3 controversial paragraphs removed)

പ്രകടന പത്രികയിലെ കടുത്ത നിലപാടുകൾ ഇടത് മുന്നണി ഒഴിവാക്കി. വനത്തിന് ബഫർസോൺ ഏർപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കും എന്ന ഭാഗം നീക്കം ചെയ്തു. സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിർദ്ദേശവും ഒഴിവാക്കി. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ ‘ഇക്കോ റെസ്റ്റോറേഷൻ’ നടപ്പിലാക്കും എന്ന വാഗ്ദാനവും പത്രികയിൽ നിന്ന് നീക്കി.

ജനഹിതത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ നിലപാടാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഫർസോൺ വിഷയത്തിൽ ജനഹിതം മുൻനിർത്തിയുള്ള നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.