Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKerala Assembly Election 2026'LDF നാടിനെ മുന്നോട്ട് നയിച്ചു': പേരാവൂരിൽ ആവേശം വിതറി KK ശൈലജയുടെ...

‘LDF നാടിനെ മുന്നോട്ട് നയിച്ചു’: പേരാവൂരിൽ ആവേശം വിതറി KK ശൈലജയുടെ കൈ പിടിച്ചുയർത്തി മുഖ്യമന്ത്രി | LDF

🎙️ Latest Podcast

കണ്ണൂർ: പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി അണികളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി, മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.(LDF led Kerala forward, Chief Minister raises KK Shailaja’s hand)

സിറ്റിംഗ് എംഎൽഎയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ മൂവായിരത്തിലധികം വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. മട്ടന്നൂർ എന്ന സുരക്ഷിത മണ്ഡലം വിട്ട് പേരാവൂർ പിടിച്ചെടുക്കുക എന്ന ദൗത്യവുമായാണ് ശൈലജ ഇത്തവണ മത്സരരംഗത്തുള്ളത്.

കഴിഞ്ഞ 10 വർഷത്തിനിടെ കേരളം കൈവരിച്ച സമഗ്ര വളർച്ച വോട്ടർമാർ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് നാടിനെ മുന്നോട്ട് നയിച്ചപ്പോൾ യുഡിഎഫ് വികസനത്തെ പിന്നോട്ടടിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. നാടിന് തുടർഭരണം നൽകിയ തീരുമാനം ശരിയായിരുന്നോ എന്ന് ജനങ്ങൾ ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.