Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മോക്ക് പോളിംഗിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി...

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മോക്ക് പോളിംഗിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി | Assembly Elections

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് പോളിംഗിനിടെ തന്നെ പലയിടങ്ങളിലും വോട്ടിങ് മെഷീനുകൾ പണിമുടക്കി. മെഷീനുകൾക്കുണ്ടായ തകരാർ കാരണം പല ബൂത്തുകളിലും മോക്ക് പോളിങ് തുടങ്ങാൻ വൈകി.(Kerala Assembly Elections, Voting machines malfunctioned at many places during mock polling)

വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസയിലെ വോട്ടിങ് മെഷീൻ മോക്ക് പോളിങ്ങിനിടെ തകരാറിലായി. നാദാപുരത്ത് 51, 76 എന്നീ ബൂത്തുകളിൽ മെഷീനിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് മോക്ക് പോളിങ് ആരംഭിക്കാനായത്.

കൊല്ലം ഇരവിപുരം 50-ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെത്തുടർന്ന് മെഷീൻ മാറ്റി സ്ഥാപിക്കേണ്ടി വന്നു. തിരുവല്ല ഇരതോട് ബൂത്ത് നമ്പർ 239-ൽ വോട്ടിങ് മെഷീൻ പണിമുടക്കിയതോടെ വോട്ടെടുപ്പ് തുടങ്ങുന്നത് വൈകി. ആറ്റിങ്ങൽ ആലംകോട് എച്ച് എസ് ബൂത്ത്‌ നമ്പർ 48 ലെ വോട്ടിങ് മെഷീൻ ഓണാവാത്തത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.