തൃശ്ശൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, പാർട്ടിയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.(K Sudhakaran will come to Delhi, says Ramesh Chennithala)
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുക. ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല, പക്ഷേ അന്തിമ തീരുമാനം തീരുമാനം പ്രഖ്യാപിക്കേണ്ടത് പാർട്ടിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടതു സർക്കാർ പ്രഖ്യാപിക്കുന്ന തീരുമാനങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണ്. പത്തു വർഷം ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ഇവയൊന്നും നടപ്പിലാക്കാൻ പോകുന്നില്ലെന്ന് സർക്കാരിന് തന്നെ അറിയാം. സംസ്ഥാനത്ത് ഗുണ്ടകൾ സ്വൈര്യവിഹാരം നടത്തുകയാണ്. പോലീസിന്റെ നിർവീര്യതയാണ് ഇത് കാണിക്കുന്നത്. ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.

